കോണ്‍ഗ്രസിനെ വീണ്ടും വിരട്ടി മാണി; ‘സമാനചിന്താഗതിക്കാരുമായി യോജിപ്പിനുള്ള സാധ്യത തള്ളിക്കളയാനാവില്ല’

ഞായര്‍, 28 സെപ്‌റ്റംബര്‍ 2014 (16:21 IST)
സമാനചിന്താഗതിക്കാരുമായി യോജിപ്പിനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്ന് കേരളാ കോണ്‍ഗ്രസ് എം ചെയര്‍മാന്‍ കെ എം മാണി. കോണ്‍ഗ്രസിന്റെ ദയ കാത്തിരിക്കേണ്ട ആവശ്യം കേരളാ കോണ്‍ഗ്രസിനില്ല. മുന്നണിയില്‍ അര്‍ഹിക്കുന്ന പരിഗണന നല്‍കുന്നതിനെ കുറിച്ച് കോണ്‍ഗ്രസ് ആലോചിക്കണമെന്നും കെ എം മാണി കോട്ടയത്ത് ആവശ്യപ്പെട്ടു. പാര്‍ട്ടിയുടെ സുവര്‍ണ്ണജൂബിലി വര്‍ഷത്തില്‍ നിലപാട് കടുപ്പിക്കാന്‍ തന്നെയാണ് കേരളാ കോണ്‍ഗ്രസ് എമ്മിന്റെ നീക്കം.
 
കോണ്‍ഗ്രസിന്റെ നേതൃത്വം അംഗീകരിച്ചാണ് മുന്നണിയില്‍ തുടരുന്നത്. എന്നാല്‍ കേരളാ കോണ്‍ഗ്രസ് എമ്മിന്  അര്‍ഹിക്കുന്ന പ്രാധാന്യം നല്‍കുന്നണ്ടോയെന്നതിനെ കുറിച്ച് കോണ്‍ഗ്രസ് ആലോചിക്കണമെന്നും കെ എം മാണി പറഞ്ഞു.
 
എന്തായാലും കോണ്‍ഗ്രസിനെ കൂടുതല്‍ സമ്മര്‍ദ്ദത്തിലാക്കി പാര്‍ട്ടിയുടെ സാധ്യതകള്‍ വിപുലപ്പെടുത്താന്‍ തന്നെയാണ് കേരളാ കോണ്‍ഗ്രസ് എമ്മിന്റെ നീക്കം. മുന്നണിമാറ്റമടക്കമുള്ള കടുത്ത നിലപാടിലേക്ക് കേരളാകോണ്‍ഗ്രസ് എം നീങ്ങിയേക്കുമെന്ന അഭ്യൂഹം ഇതോടെ വീണ്ടും തലപൊക്കിയിട്ടുണ്ട്. 
 
 
മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.
 

വെബ്ദുനിയ വായിക്കുക