ചാരക്കേസുമായി ബന്ധപ്പെട്ട കരുണാകരന്റെ രാജിയുമായി തനിക്ക് ബന്ധമില്ലെന്ന് ഉമ്മന്‍ ചാണ്ടി

Webdunia
ബുധന്‍, 3 ഫെബ്രുവരി 2016 (14:22 IST)
വിവാദമായ ഐ എസ് ആര്‍ ഒ ചാരക്കേസും അന്നത്തെ മുഖ്യമന്ത്രി കരുണാകരന്റെ രാജിയുമായി ബന്ധമില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 
 
അന്നത്തെ സാഹചര്യം വ്യത്യസ്തമാണ്. താൻ മന്ത്രിസ്ഥാനത്ത് നിന്ന് രാജിവെച്ചത് രാജ്യസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു. 
 
സോളാർ കോസുമായി ബന്ധപ്പെട്ട് സരിതയുടെ വെളിപ്പെടുത്തലിന് പിന്നിലെ ഗൂഢാലോചന അന്വേഷിക്കണമെന്ന യു ഡി എഫ് യോഗത്തിന്‍റെ ആവശ്യം പരിഗണിക്കും.  കോൺഗ്രസ് നേതാവ് തമ്പാനൂർ രവി, ബെന്നി ബഹനാൻ എന്നിവർക്കെതിരെ സരിത ഉന്നയിച്ച ആരോപണങ്ങൾക്കുള്ള മറുപടി അവർ പറഞ്ഞിട്ടുണ്ടെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.