കെ ബാബു വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്നുറപ്പിച്ച് വിജിലന്‍സ്

Webdunia
ഞായര്‍, 11 ഫെബ്രുവരി 2018 (15:22 IST)
അനധികൃത സ്വത്ത് സമ്പദാന കേസിൽ മുൻ മന്ത്രി കെ ബാബുവിനെ കുറ്റവിമുക്തനാക്കിയിട്ടില്ലെന്ന് വിജിലൻസ്.

കേസ് നിലനിൽക്കുമെന്നും പത്ത് ദിവസത്തിനകം പുതിയ റിപ്പോർട്ട് വിജിലൻസ് ഡയറക്ടർക്ക് സമർപ്പിക്കുമെന്നും അന്വേഷണ സംഘം അറിയിച്ചു.

ബാബുവിന്‍റെ സ്വത്തിൽ പകുതിയോളവും അനധികൃതമാണെന്നും റിയല്‍ എസ്റ്റേറ്റ് ഇടപാടുകാരന്‍ പി എസ് ബാബുറാം, മോഹന്‍ദാസ് എന്നിവര്‍ ബാബുവിന് വേണ്ടി ബിനാമി ഇടപാടുകള്‍ നടത്തിയിരുന്നുവെന്നുമാണ് വിജിലൻസിന്‍റെ കണ്ടെത്തൽ.

ബാബു നല്‍കിയ പുതിയ വിശദീകരണവും തൃപ്തികരമല്ലെന്നാണ് വിജിലന്‍സ് നിലപാട്. അദ്ദേഹത്തിനെതിരായ വിജിലന്‍സ് അന്വേഷണം അവസാനഘട്ടത്തിലാണെന്നും രണ്ടു മാസത്തിനുള്ളിൽ അന്തിമ റിപ്പോർട്ട് നൽകുമെന്നും വിജിലന്‍സ് ഡയറക്ടർ ഹൈക്കോടതിയിൽ നേരത്തേ അറിയിച്ചിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

Next Article