സാക്ഷിമൊഴികള്‍ തള്ളി; ജിഷ്ണു കേസില്‍ ഒളിവിലുളള പ്രതികള്‍ക്കും ജാമ്യം, മരണവുമായി ബന്ധപ്പെട്ട് പ്രതികളെ ചോദ്യം ചെയ്യരുതെന്നും ഹൈക്കോടതി

Webdunia
ചൊവ്വ, 11 ഏപ്രില്‍ 2017 (15:31 IST)
ജിഷ്ണുവിന്റെ മരണവുമായി ബന്ധപ്പെട്ട് ഒരു പ്രതികളെയും ചോദ്യം ചെയ്യരുതെന്ന് ഹൈക്കോടതി. കൂടാതെ ഈ കേസില്‍ ഒളിവില്‍ കഴിയുന്ന പ്രതികള്‍ക്കും കോടതി മുന്‍‌കൂര്‍ ജാമ്യം അനുവധിച്ചു. പ്രധാനപ്പെട്ട എല്ലാ സാക്ഷി മൊഴികളും തള്ളിയാണ് ഇവര്‍ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചത്.  പ്രിന്‍സിപ്പളും സഹപാഠികളും നല്‍കിയ മൊഴികളില്‍ വൈരുദ്ധ്യമുണ്ടെന്നും ഹൈക്കോടതി നിരീക്ഷിച്ചു. 
 
കോപ്പിയടിയുമായി ബന്ധപ്പെട്ട് ഈ പ്രതികളെ ഒരു മണിക്കൂര്‍ മാത്രം ചോദ്യം ചെയ്യാം. പ്രതികളെ ജയിലില്‍ അടക്കേണ്ട സാഹചര്യമില്ലന്നും കോടതി വിലയിരുത്തി. കൃഷ്ണദാസിന്റെ സമ്മര്‍ദ്ദംമൂലമാണ് മൊഴി നല്‍കിയതെന്ന് പ്രിന്‍സിപ്പള്‍ പറഞ്ഞിരുന്നു. ഇതും കോടതി തള്ളുകയാണുണ്ടായത്. ജസ്റ്റിസ് എബ്രഹാം മാത്യുവിന്റെ ബഞ്ചാണ് ഈ കേസ് പരിഗണിച്ചത്.
Next Article