റോഡുകളിലെ പ്രകടനങ്ങൾ എന്ത് വില കൊടുത്തും തടയണം; ജസ്റ്റിസ് ബി കെമാൽപാഷ ഹൈകോടതിക്ക് കത്ത് നൽകി

Webdunia
വെള്ളി, 20 മെയ് 2016 (20:03 IST)
വഴി തടഞ്ഞുള്ള പ്രകടനങ്ങൾക്കെതിരെ ജസ്റ്റിസ് ബി. കെമാൽപാഷ ഹൈകോടതിക്ക് കത്ത് നൽകി. നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ കലാശക്കൊട്ട് ചൂണ്ടിക്കാട്ടിയാണ് കത്ത് നൽകിയത്. റോഡുകളിലെ പ്രകടനങ്ങൾ എന്ത് വില കൊടുത്തും തടയണം. ഇത്തരം നടപടിക്കെതിരെ ജുഡീഷ്യൽ ഇടപെടൽ അനിവാര്യമാണ്. കത്ത് പൊതുതാൽപര്യ ഹരജിയായി പരിഗണിക്കാവുന്നതാണെന്നും ഹൈകോടതി രജിസ്ട്രാറിന് അയച്ച കത്തിൽ ചൂണ്ടിക്കാട്ടുന്നുണ്ട്.

നേരെത്തെ, വെടിക്കെട്ട് നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ജസ്റ്റിസ് വി. ചിദംബരേഷിന്‍റെ കത്ത് ഹൈകോടതി പൊതുതാൽപര്യ ഹരജിയായി പരിഗണിച്ചിരുന്നു. പരവൂർ വെടിക്കെട്ട് അപകടത്തിൽ നിരവധി പേർ മരണപ്പെട്ട സാഹചര്യത്തിലായിരുന്നു കത്ത് നൽകിയത്.
Next Article