വരുന്ന തെരഞ്ഞെടുപ്പില്‍ ആവശ്യമെങ്കില്‍ കൈപ്പത്തി ചിഹ്നത്തില്‍ മത്സരിക്കുമെന്ന് അദ്ദേഹം നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിന്റെ മുന്നോടിയായി കോണ്‍ഗ്രസില്‍ ചേരുന്നതിന്റെ ഭാഗമായാണ് കെ കെ ഷാജുവിന്റെ രാജി. ജെ എസ് എസിന് ഇനി പ്രസക്തിയില്ലെന്നും ഭാവിയില്‍ കോണ്‍ഗ്രസുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
പിന്നീട്, എസ് എന്‍ ഡി പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ കോടതിയില്‍ അനുഗമിച്ചതിന്റെ പേരില്‍ രാജന്‍ ബാബുവിനെതിരെ യു ഡി എഫ് രംഗത്തെത്തിയിരുന്നു. ഈ സാഹചര്യത്തില്‍ യു ഡി എഫിനെ പിന്തുണച്ച് ഷാജു രംഗത്തെത്തിയിരുന്നു.