യുഡിഎഫ് ബന്ധം അവസാനിപ്പിച്ചു പോയ കേരളാ കോണ്‍ഗ്രസ് (എം) ചെയര്മാന് കെഎം മാണിയെ അനുകൂലിച്ചും കോണ്‍ഗ്രസിനെ വിമര്‍ശിച്ചും കേരളാ കോണ്‍ഗ്രസ് ജേക്കബ് ചെയര്മാന് ജോണി നെല്ലൂര്‍ രംഗത്ത്.
കോണ്‍ഗ്രസ് ജയിച്ച 22 സീറ്റുകളില്‍ കേരളാ കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ളവരുടെ സഹകരണത്തോടെയല്ലെന്ന് പറയുന്നത് ശരിയല്ല. മാണിക്കെതിരെ കോണ്‍ഗ്രസ് നേതാവ് ജോസഫ് വാഴയ്ക്കന് ഉള്‍പ്പെടെയുള്ളവരുടെ പരസ്യ പ്രതികരണം ഉചിതമായില്ലെന്നും ജോണി നെല്ലൂര്‍ വ്യക്തമാക്കി.
മാണി മുന്നണി വിട്ടതില്‍ പ്രതിഷേധിച്ച് അദ്ദേഹത്തിന്റെ ഓഫീസ് തല്ലി പൊളിക്കുന്നതും കോലം കത്തിക്കുന്നതും ശരിയല്ല. അദ്ദേഹം ചില രാഷ്ട്രീയ നിലപാടുകള്‍ സ്വീകരിച്ചാണ് മുന്നണി ബന്ധം അവസാനിപ്പിച്ചതെന്നും ജോണി നെല്ലൂര്‍ രാവിലെ മൂവാറ്റുപുഴയില്‍ പറഞ്ഞു.