ബാലകൃഷ്ണപിള്ളയെ പുറത്താക്കുന്നത് കടുത്ത നടപടിയെന്ന് ജോണി നെല്ലൂര്‍

ചൊവ്വ, 27 ജനുവരി 2015 (19:42 IST)
ബാലകൃഷ്ണപിള്ളയ്ക്കെതിരെ നടപടിയ്ക്ക് മുറവിളി ഉയര്‍മ്പോള്‍ യുഡി എഫില്‍ നിന്ന് വിത്യസ്ത അഭിപ്രായങ്ങള്‍ ഉയരുന്നു. കേരളാ കോണ്‍ഗ്രസ് ജേക്കബ് ചെയര്‍മാന്‍ ജോണി നെല്ലൂരാണ് ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കിയത്. ബാലകൃഷ്ണപിള്ളയെ പുറത്താക്കിയാല്‍ അത് കടുത്ത നടപടിയാക്കുമെന്ന്  ജോണി നെല്ലൂര്‍ പറഞ്ഞു.

ഒരു ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ജൊണി നെല്ലൂര്‍ ഇക്കാര്യം പറഞ്ഞത്. കെ എം  മാണിക്കെതിരെ പിള്ള അഴിമതി ആരോപണങ്ങള്‍ ഉന്നയിച്ചത് ഗൌരവമായ അച്ചടക്ക ലംഘമാണ്. എന്നാല്‍ പുറത്താക്കുന്നത് ഏറ്റവും ഒടുവിലത്തെ നടപടിയാണ് ജോണി നെല്ലൂര്‍ വ്യക്തമാക്കി.
പിള്ളക്കെതിരെ നടപടിയെടുക്കുമ്പോള്‍ മുമ്പ് യുഡിഎഫിതിനെതിരെ പരസ്യ വിമര്‍ശം നടത്തിയ കോണ്‍ഗ്രസിലേയും കേരള കോണ്‍ഗ്രസിലേയും നേതാക്കളുടെ കാര്യവും യുഡിഎഫ് ചര്‍ച്ച ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും പിന്തുടരുക.

വെബ്ദുനിയ വായിക്കുക