ജവഹര്‍ലാല്‍ നെഹ്‌റു സര്‍വ്വകലാശാല വിഷയത്തില്‍ വിമര്‍ശനാത്മകമായ കവിതയുമായി പ്രമുഖനടന്‍ ജോയ് മാത്യു. തന്റെ ഫേസ്‌ബുക്കിലാണ് ജോയ് മാത്യു കവിത പോസ്റ്റ് ചെയ്തിരിക്കുന്നത്. നമുക്ക് സര്‍വ്വകലാശാലകള്‍ വേണ്ടെന്നും ശരിക്കും അതൊരു പാഴ്ചെലവാണെന്നും പറഞ്ഞാണ് കവിത തുടങ്ങുന്നത്.
സര്‍വ്വകലാശാലകള്‍ വേണ്ടെന്നു പറഞ്ഞു തുടങ്ങുന്ന കവിത നമുക്ക് ഗുരുകുല വിദ്യാഭ്യാസവും മദ്രസ പഠനവും സണ്‍ഡേ സ്കൂളും മതി എന്നു പറഞ്ഞാണ് അവസാനത്തിലേക്ക് എത്തുന്നത്. എല്ലാ സർവ്വകലാശാലകളുംതൊഴുത്തുകളാക്കുവാനും പിള്ളേരെ മുഴുവൻ പശുപാലകരാക്കുവാനും
നമുക്ക് തീരുമാനിക്കാമെന്നും പറഞ്ഞാണ് കവിത അവസാനിക്കുന്നത്.