പെരുമ്പാവൂരിൽ കൊല്ലപ്പെട്ട നിയമവിദ്യാർഥി ജിഷയുടെ പിതാവ് പാപ്പുവിനെ മരിച്ച നിലയിൽ കണ്ടെത്തി. അസുഖബാധിതനായതിനെ തുടർന്ന് കുറച്ചുനാളുകളായി ചികിൽസയിലായിരുന്ന പാപ്പുവിനെ വീടുനുള്ളിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ചികിത്സയ്ക്കായി പണം ഉണ്ടായിരുന്നില്ലെന്ന് നാട്ടുകാർ പറയുന്നു. പൊലീസ് സ്ഥലത്തെത്തിയിട്ടുണ്ട്.
അതേസമയം, ജിഷയുടെ മാതാവ് രാജേശ്വരി ഇപ്പോൾ നയിക്കുന്നത് ആര്‍ഭാടജിവിതമാണ്. മകളുടെ മരണശേഷം സര്‍ക്കാരില്‍ നിന്നും മറ്റ് പ്രമുഖരില്‍ നിന്നും ലഭിച്ച പണം മുഴുവൻ ധൂർത്തടിച്ച് തീർക്കുകയണ് രാജേശ്വരി. ഇതിൽ നിന്നും ഒരു ശതമാനം പോലും തുക പാപ്പുവിനു നൽകിയിരുന്നില്ലെന്ന് നേരത്തേ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.
‘എന്തു വന്നാലും അമ്മ തോന്നും പോലെയേ ജീവിക്കൂ. ഇനി ആരെക്കൊണ്ടും അത് മാറ്റാന്‍ പറ്റുമെന്ന് തോന്നുന്നില്ല’ പെരുമ്പാവൂരില്‍ ക്രൂര പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട ജിഷയുടെ സഹോദരി ദീപ അമ്മ രാജേശ്വരിയെ കുറിച്ച് പറഞ്ഞ വാക്കുകളാണ് ഇത്.