കേരളത്തെ ഞെട്ടിച്ച ജിഷ വധക്കേസിന് ഇന്നേക്ക് ഒരു വർഷം; ഇനിയും കണ്ടെത്താനുണ്ട് പലതും

വെള്ളി, 28 ഏപ്രില്‍ 2017 (09:35 IST)
പെരുമ്പാവൂരിൽ നിയമവിദ്യാർത്ഥിനി ആയിരുന്ന ജിഷ കൊലചെയ്യപ്പെട്ടിട്ടി ഇന്നേക്ക് ഒരുവർഷം തിക‌യുന്നു. കേസിന്റെ രഹസ്യവിചാരണ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ നടക്കുകയാണ്. കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തേക്കുറിച്ചും കേസ് അന്വേഷണത്തെക്കുറിച്ചുമുള്ള ആശയക്കുഴപ്പം പ്രതിഭാഗം ഉപയോഗിക്കുമെന്ന് ആശങ്ക നിലനില്‍ക്കുന്നുണ്ട്.
 
ജിഷകേസിലെ അന്തിമ അന്വേഷണം പൂർത്തിയായിട്ടില്ലെന്നും ഇനിയും കണ്ടെത്താൻ പലതുമുണ്ടെന്നും ഡിജിപി ടിപി സെന്‍കുമാര്‍ സുപ്രീം കോടതിയില്‍ വാദിച്ചിരുന്നു. എന്നാൽ, ജിഷ വധക്കേസിലെ അന്വേഷണം തുടക്കം മുതല്‍ പാളിയെന്ന നിലപാടാണ് സര്‍ക്കാരിനുള്ളത്. സർക്കാർ ഉന്നയിച്ച വാദങ്ങള്‍ പ്രതിഭാഗം ഉപയോഗപ്പെടുത്തുമോ എന്നാണ് ഇപ്പോഴുള്ള ആശങ്ക.
 
കേസില്‍ ഇതുവരെ 13 സാക്ഷികളെ വിസ്തരിച്ചു കഴിഞ്ഞു. ഓഗസ്‌റ്റോടെ വിചാരണ പൂര്‍ത്തിയാവുമെന്നാണ് പ്രോസിക്യൂഷന്‍ പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ ഏപ്രിൽ 28നാണ് ജിഷ കൊലചെയ്യപ്പെട്ടത്. ജിഷയുടെ കൊലപാതകം വന്‍ വിവാദമായിരുന്നു. തുടര്‍ന്ന് ഒരു മാസം നീണ്ടു നിന്ന അന്വേഷണത്തിനൊടുവിലാണ് അമീറുള്‍ ഇസ്ലാം എന്ന ഇതര സംസ്ഥാന തൊഴിലാളിയെ പൊലീസ് അറസ്റ്റ് ചെയ്യുന്നതും.

വെബ്ദുനിയ വായിക്കുക