അമീറുലിന് ഹിന്ദിയും അസമിയും മാത്രമല്ല, മലയാളവും അറിയാം, ജിഷയെക്കുറിച്ചെല്ലാം പ്രതിക്കറിയാമായിരുന്നു; പ്രതി മൊഴികൾ മാറ്റി പറഞ്ഞതെന്തിന്?
ജിഷയെ കുറിച്ച് പ്രതിയ്ക്ക് എല്ലാം അറിയാമായിരുന്നു. സ്ഥിരമായി ജിഷയുടെ വീട് മുന്നിലൂടെയായിരുന്നു ഇയാൾ പണിക്ക് പൊയ്ക്കൊണ്ടിരുന്നത്. പലപ്പോഴും ഇയാൾ ജിഷയെ ശ്രദ്ധിച്ചിരുന്നു. ജിഷ വീട്ടിൽ ഒറ്റയ്ക്കാണെന്നും അയൽക്കാർ ആരും ഈ വീട്ടിലെക്ക് വരാറില്ലെനും ജിഷയുടെ അമ്മ രാത്രി വൈകിട്ടാണ് എത്തുകയെന്നും പ്രതി ദിവസങ്ങൾക്കുള്ളിൽ മനസ്സിലാക്കിയിരുന്നു. ഇതാണ് കൊലപാതകം ചെയ്യാൻ ഇയാളെ സഹായിച്ച ഘടകമെന്ന് പൊലീസ് പറയുന്നു.
വട്ടോളിപ്പടിയില്‍ വീട് നിര്‍മാണ ജോലിയില്‍ ഏര്‍പ്പെട്ടിരുന്ന സ്ഥലത്ത് പ്രതിയെ എത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നതായി കോടതിയില്‍ സമര്‍പ്പിച്ച റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്. പ്രതിക്ക് അസമീസ് മാത്രമേ അറിയൂവെന്നായിരുന്നു ആദ്യ പ്രചാരണം. ഹിന്ദി അറിയാമെന്ന് പിന്നീട് വ്യക്തമായി. കോടതിയിൽ ഹാജരാക്കിയപ്പോൾ ദ്വിഭാഷി ഇയാളോട് സംസാരിച്ചത് ഹിന്ദിയിലായിരുന്നു.
അമീറുലിന്റെ പല്ലിന്റെയും കാലിന്റെയും രൂപമെടുത്ത് ശാസ്ത്രീയ പരിശോധന നടത്തിവരുന്നുണ്ട്. ഇതിനിടെ, കൊലക്കുപയോഗിച്ച കത്തി ഫോറന്‍സിക് പരിശോധന പൂര്‍ത്തിയാക്കി കോടതിയില്‍ സമര്‍പ്പിച്ചു. അമീറുലിന്റെ സുഹൃത്തുക്കളായ അനാറുല്‍ ഇസ്ലാം, ഹര്‍ഷദ് എന്നിവര്‍ അസമില്‍ തന്നെയുണ്ടെന്ന് വ്യക്തമായതായും ഉദ്യോഗസ്ഥര്‍ അറിയിച്ചു.