ജിഷയുടെ കൊലയാളിയായ അസം സ്വദേശി അമീർ ഉൾ ഇസ്ലാമിന് തന്നേക്കാൾ പത്ത് വയസ്സ് പ്രായം കൂടുതലുള്ള ഭാര്യ ഉണ്ടെന്ന് വിവരങ്ങൾ. കൊലചെയ്യുന്നതിന് മുൻപും അമീർ ജിഷയെ ഉപദ്രവിക്കാൻ ശ്രമിച്ചിരുന്നതായി കൊലയാളി പൊലീസിന് മൊഴി നൽകി.
കുളിക്കുന്നത് ഒളിഞ്ഞുനോക്കിയപ്പോൾ ഒരു സ്ത്രീ അമീറിനെ മർദ്ദിച്ചു. ഇതുകാണാനിടയായ ജിഷ പൊട്ടിച്ചിരിച്ചതാണ് അമീറിനെ പ്രകോപിപ്പിച്ചത്. പ്രകോപിതനായ അമീർ ജിഷയെ ഉപദ്രവിക്കാൻ ശ്രമിച്ചു. എന്നാൽ വളരെ രൂക്ഷമായ രീതിയിലായിരുന്നു ജിഷ പ്രതികരിച്ചത്.
ജിഷയുടെ പ്രതികരണത്തിൽ പ്രകോപിതനായ അമീർ മദ്യലഹരിയിൽ ജിഷയുടെ വീട്ടിൽ എത്തുകയും കൊലപ്പെടുത്തുകയുമായിരുന്നു. മൃതദേഹം വികൃതമാക്കിയത് കത്തി ഉപയോഗിച്ചാണെന്നും കത്തി സമീപപ്രദേശങ്ങളിൽ ഉപേക്ഷിച്ചെന്നും പ്രതി കുറ്റസമ്മതം നൽകി. രഹസ്യ കേന്ദ്രങ്ങളിൽ വെച്ചായിരുന്നു പ്രതിയെ അന്വേഷണ സംഘം ചോദ്യം ചെയ്തത്.