പെരുമ്പാവൂരില്‍ കൊല്ലപ്പെട്ട നിയമവിദ്യാര്‍ത്ഥിനി ജിഷയുടെ സഹോദരി ദീപയ്ക്ക് സര്‍ക്കാര്‍ ജോലി. ഇത് സംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവ് പുറത്തിറങ്ങി. കുന്നത്തുനാട് താലൂക്ക് ഓഫീസില്‍ അറ്റന്‍ഡര്‍ ആയിട്ടാണ് നിയമനം.
ജിഷയുടെ കുടുംബത്തിന് സര്‍ക്കാര്‍ ജോലി നല്കാന്‍ കഴിഞ്ഞ യു ഡി എഫ് സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. കൂടാതെ, കുടുംബത്തിന് വീടു വെച്ചു നല്കുമെന്നും 10 ലക്ഷം രൂപ നഷ്‌ടപരിഹാരം നല്കുമെന്നും സര്‍ക്കാര്‍ വാഗ്‌ദാനം നല്കിയിരുന്നു.
പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെ ഇക്കാര്യത്തില്‍ നടപടികള്‍ വേഗത്തിലാക്കാന്‍ തീരുമാനിക്കുകയായിരുന്നു. ജിഷയുടെ അമ്മയ്ക്ക് പ്രതിമാസം 5000 രൂപ നല്കാനും സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു.