75 കാരിയായ വൃദ്ധയെ കെട്ടിയിട്ട ശേഷം 28 പവന്‍ സ്വര്‍ണ്ണാഭരണങ്ങള്‍ കവര്‍ന്നു. ഞായറാഴ്ച പുലര്‍ച്ചെ കഴക്കൂട്ടത്തിനടുത്ത് മേനംകുളം ചിറ്റാറ്റുമുക്ക് നക്ഷത്രവില്ലയിലെ മിലന്‍ദേവ ശാന്തി വീട്ടിലായിരുന്നു സംഭവം.
വര്‍ക്കല സ്വദേശികളായ സഹദേവന്‍ (80), ശാന്ത (75) എന്നീ ദമ്പതികളുടെ ആഭരണമാണ് നാലംഗ സംഘം കവര്‍ച്ച ചെയ്തത്. വീടിന്‍റെ രണ്ടാം നിലയിലെ വാതില്‍ കുത്തിപ്പൊളിച്ച് അകത്തു കയറിയാണ് അക്രമികള്‍ ആഭരണം കവര്‍ന്നതെന്ന് പൊലീസ് പറഞ്ഞു. ഹാളില്‍ ഒറ്റയ്ക്ക് ഉറങ്ങുകയായിരുന്ന ശാന്തയുടെ വായില്‍ തുണി കുത്തിക്കയറ്റി കെട്ടിയിട്ടശേഷമായിരുന്നു കവര്‍ച്ച. ഈ സമയത്ത് സഹദേവന്‍ മറ്റൊരു മുറിയില്‍ ഗാഢനിദ്രയിലായിരുന്നു.
അക്രമികള്‍ പോയ ശേഷം ഏറെപണിപ്പെട്ട് കെട്ടഴിച്ച ശേഷമായിരുന്നു മോഷണവിവരം പുറത്തറിയിച്ചത്. ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ദ്ധരും വിശദമായ പരിശോധന നടത്തി. കഴക്കൂട്ടം സി.ഐ യുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.