"ഇത് അഭിമാനനിമിഷം" തീരദേശത്ത് നിന്നുള്ള ആദ്യ വനിതാ പൈലറ്റായി ജെനി ജെറോം

ഞായര്‍, 23 മെയ് 2021 (15:04 IST)
തീരദേശത്ത് നിന്നുള്ള ആദ്യ വനിതാ പൈലറ്റായി ചരിത്രം കുറിച്ച് ജെനി ജെറോം. കേരളത്തിലെ തന്നെ ഏറ്റവും പ്രായം കുറഞ്ഞ വനിതാ കൊമേഴ്‌ഷ്യൽ പൈലറ്റാണ് 23കാരിയായ ജെനി. ഇന്നലെ രാത്രി10.25ന് ഷാർജയിൽ നിന്ന് തിരുവനന്തപുരത്തേക്ക് തിരിച്ച എയർ അറേബ്യ വിമാനം സഹപൈലറ്റായി നിയന്ത്രിക്കുന്നത് ജെനിയാണ്. കോവളം കരുങ്കുളം സ്വദേശിനി ബിയാട്രസി​ന്റെറയും, ജറോമി​ന്റെയും മകളും മാസ് ഷാർജ മെമ്പറുമാണ് ജെനി ജേറോം.
 
ജെനി ജനിച്ചുവളർന്നത് മത്സ്യബന്ധന ഗ്രാമമായ കൊച്ചുതുറയിലാണെങ്കിലും പിതാവ് ജെറോം ജോലി സംബന്ധമായി ഷാർജയിലേക്ക് പോയതോടെ ജെനിയും സഹോദരൻ ജെബിയും ഷാർജയിലേക്ക് താമസം മാറുകയുമായിരുന്നു.എട്ടാം ക്ലാസിൽ പഠിക്കുമ്പോഴാണ് പൈലറ്റായി മാറണമെന്ന ആഗ്രഹം ജെനിയ്ക്ക് ഉണ്ടാകുന്നത്. ആദ്യം വീട്ടുകാർ ഇത് ഗൗരവമായി എടുത്തില്ലെങ്കിലും പ്ലസ് ടുവിനു ശേഷം ജെനി സ്വന്തം നിലയ്ക്ക് പരിശ്രമം തുടങ്ങുകയും തുടര്‍ന്ന് വീട്ടുകാര്‍ പിന്തുണ നല്‍കുകയുമായിരുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍