പരിശീലനത്തിനിടെ ഏഴാം ക്ളാസ് വിദ്യാര്‍ഥിയുടെ ചെവിയുടെ അരികില്‍ ജാവലിന്‍ തുളച്ചു കയറി. പള്ളൂര്‍ ആലി ഇംഗ്ളീഷ് മീഡിയം സ്കൂളിലെ ഏഴാം ക്ളാസ് വിദ്യാര്‍ഥി ഇര്‍ഫാനാണ് ജാവലിന്‍ പരിശീലിക്കുന്നതിനിടയില്‍ പരുക്കേറ്റത്. കുട്ടിയെ തലശേരി ഇന്ദിര ഗാന്ധി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പള്ളൂര്‍ വിഎന്‍ പുരുഷോത്തമന് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ ഗ്രൗണ്ടില്‍ പരിശീലനം നടത്തുന്നതിനിടെയായിരുന്നു അപകടം. ഇര്‍ഫാന്റെ വലത് ചെവിയുടെ അരികിലായി ജാവലിന്‍ തറക്കുകയായിരുന്നു. മാഹി മേഖല ഇന്റര്‍ സ്കൂള്‍ കായിക മത്സരത്തിന് മുന്നോടിയായി പരിശീലനം നടത്തുന്നതിനിടെയാണ് അപകടം ഉണ്ടായത്. ഉടന്‍ തന്നെ കുട്ടിയെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. മുറിവിന്റെ ആഴമോ കൂടുതല്‍ വ്യക്തമായ കാര്യമോ വ്യക്തമായിട്ടില്ല.