കുമ്മനം രാജശേഖരന് നയിക്കുന്ന ജനരക്ഷാ യാത്രക്കിടെ അദ്ദേഹത്തിന് സ്വീകരണം നല്കിയ കോണ്‍ഗ്രസിലെ പ്രാദേശിക നേതാവിനെതിരെ അച്ചടക്ക നടപടി. മലപ്പുറം എടപ്പാളിലെ പി.എം. മനോജ് എമ്പ്രാതിരിക്കെതിരെയാണ് കുമ്മനത്തിന് വീട്ടില്‍ സ്വീകരണം നല്‍കിയതിന് കോണ്‍ഗ്രസ് നേതൃത്വം അച്ചടക്ക നടപടി സ്വീകരിച്ചത്.
സ്ഥലത്തെ സഹകരണ ബാങ്ക് ബോര്‍ഡ് ഡയറക്ടറാണ് പി.എം. മനോജ് എമ്പ്രാതിരി. കുമ്മനത്തിന് സ്വീകരണം നല്‍കിയത് വലിയ വിവാദമായതോടെ മനോജിന്റെ ഡയറക്ടര്‍ സ്ഥാനം നഷ്ടമാകുകയും ചെയ്തു. നേതൃത്വത്തിന്റെ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് ഇദ്ദേഹത്തിന്റെ രാജി എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്.