Janam TV Independence Day Poster: സ്വാതന്ത്ര്യദിനത്തോടു അനുബന്ധിച്ച് ബിജെപി, സംഘപരിവാര്‍ അനുകൂല ചാനലായ ജനം ടിവി പുറത്തിറക്കിയ പോസ്റ്റര്‍ വിവാദത്തില്‍. സ്വാതന്ത്ര്യദിനാശംസകള്‍ നേര്‍ന്ന് പങ്കുവെച്ച പോസ്റ്ററില്‍ രാഷ്ട്രപിതാവ് മഹാത്മാഗാന്ധിക്കു നേരെ തോക്ക് വന്നതാണ് വിവാദത്തിനു കാരണം. 'സഹിച്ചു നേടിയതല്ല പിടിച്ചു വാങ്ങിയതാണ് സ്വാതന്ത്ര്യം' എന്ന ക്യാപ്ഷനോടെയാണ് ജനം ടിവി സ്വാതന്ത്ര്യദിനത്തിന്റെ പോസ്റ്റര്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചത്.
പോസ്റ്ററിലുള്ള ഗാന്ധിജിയുടെ തലയ്ക്കു പുറകുവശത്തായാണ് തോക്ക് പ്രത്യക്ഷപ്പെട്ടത്. പോസ്റ്ററിനു താഴെ നിരവധി പേര്‍ ഇത് ചോദ്യം ചെയ്തു രംഗത്തെത്തി. കാര്യങ്ങള്‍ കൈവിട്ടു പോകുമെന്ന് ഉറപ്പായതോടെ പോസ്റ്റര്‍ പിന്‍വലിക്കുകയും തോക്ക് ഒഴിവാക്കി പുതിയ പോസ്റ്റര്‍ പങ്കുവെയ്ക്കുകയും ചെയ്തു. സവര്‍ക്കറിനു വലിയ പ്രാധാന്യം നല്‍കിയുള്ള പോസ്റ്ററില്‍ ഗാന്ധിജിയുടെ ചിത്രം നല്‍കിയിരിക്കുന്നത് ഒട്ടും പ്രാധാന്യമില്ലാത്ത രീതിയിലാണ്. ഛത്രപതി ശിവജി അടക്കം പോസ്റ്ററില്‍ ഇടം പിടിച്ചപ്പോള്‍ ഇന്ത്യയുടെ ആദ്യത്തെ പ്രധാനമന്ത്രിയായ ജവഹര്‍ലാല്‍ നെഹ്‌റുവിനെ ജനം ടിവി ഒഴിവാക്കി.