ജഗതിക്കൊപ്പം കെ പി സി സിയുടെ ഓണാഘോഷം

Webdunia
വെള്ളി, 28 ഓഗസ്റ്റ് 2015 (13:49 IST)
നടന്‍ ജഗതി ശ്രീകുമാറിനൊപ്പം കെ പി സി സിയുടെ ഓണാഘോഷം. കെ പി സി സിയുടെ സാംസ്കാരിക വിഭാഗമായ കലാസാഹിതിയുടെ ആഭിമുഖ്യത്തിലാണ് ഓണാഘോഷം ഒരുക്കിയത്.
 
സംഘാടകര്‍ ജഗതി ശ്രീകുമാറിന് ഓണപ്പുടവ നല്കി. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പേയാടുള്ള ജഗതിയുടെ വീട്ടിലെത്തി ഓണാശംസ നേര്‍ന്നു.
 
സ്പീക്കര്‍ എന്‍ ശക്തന്‍ ഉള്‍പ്പെടെയുള്ളവരും ജഗതിയുടെ വീട്ടിലെത്തിയിരുന്നു.