അഴിമതി തടയാന്‍ നടപടി സ്വീകരിക്കുമ്പോള്‍ പലതരം ബുദ്ധിമുട്ടുകള്‍ സഹിക്കണമെന്ന് ജേക്കബ് തോമസ്

Webdunia
ചൊവ്വ, 15 നവം‌ബര്‍ 2016 (15:49 IST)
കള്ളപ്പണത്തിന് എതിരെയുള്ള പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ നടപടിക്ക് പിന്തുണ പ്രഖ്യാപിച്ച് വിജിലന്‍സ് ഡയറക്‌ടര്‍ ജേക്കബ് തോമസ്. കേന്ദ്രസര്‍ക്കാര്‍ നടപടി കള്ളനോട്ട് തടയുന്നതിന് ഉചിതമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
 
അഴിമതി തടയാന്‍ നടപടി സ്വീകരിക്കുമ്പോള്‍ പലതരം ബുദ്ധിമുട്ടുകള്‍ ഉണ്ടാകും. ഇത് സ്വാഭാവികമാണ്. കള്ളനോട്ട് തടയുന്നതിന് കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ച നടപടി ഉചിതമാണ്.
 
അഴിമതി തടയാന്‍ കുറച്ച് ബുദ്ധിമുട്ടുകള്‍ വേണം. ആര്‍ക്കും ബുദ്ധിമുട്ടില്ലാതെ അഴിമതിവിരുദ്ധ നടപടികള്‍ സ്വീകരിക്കാന്‍ സാധിക്കില്ലെന്നും ജേക്കബ് തോമസ് കൂട്ടിച്ചേര്‍ത്തു.
Next Article