മൗനിയാക്കാന്‍ എനിക്ക് മനസില്ല, വന്‍ സ്രാവുകള്‍ക്കൊപ്പമാണ് നീന്തുന്നത്; സസ്‌പെന്‍ഷന്‍ നടപടിയോട് പ്രതികരിച്ച് ജേക്കബ് തോമസ്

Webdunia
ബുധന്‍, 20 ഡിസം‌ബര്‍ 2017 (11:03 IST)
അഴിമതിക്കെതിരേ ശബ്ദമുയര്‍ത്തുന്നവരെ മൗനിയാക്കാന്‍ ലോകത്തെമ്പാടും ശ്രമമുണ്ട്. എന്നാല്‍, മൗനിയാകാന്‍ തനിക്ക് മനസില്ലെന്ന് ഡിജിപി ജേക്കബ് തോമസ്. സസ്‌പെന്‍ഷനുമായി ബന്ധപ്പെട്ട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
 
 വന്‍ സ്രാവുകള്‍ക്കൊപ്പമാണ് താന്‍ നീന്തുന്നത്. ആ സാഹചര്യത്തില്‍ ഇത്തരം നടപടികള്‍ സ്വഭാവികമാണെന്നാണ് താന്‍ മനസിലാക്കുന്നത്. എന്നാല്‍, താന്‍ നീന്തല്‍ തുടരുക തന്നെ ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നാല്‍, സസ്പെന്‍ഷന്‍ വിവരം ഔദ്യോഗികമായി ലഭിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
 
സംസ്ഥാനത്തെ നിയമവാഴ്ച തകർന്നെന്നുള്ള ജേക്കബ് തോമസിന്റെ പ്രസ്താവന ഏറെ ചർച്ചയാവുകയും വിവാദങ്ങൾ സൃഷ്ടിക്കുകയും ചെയ്തിരുന്നു. ഈ പ്രസ്താവനയാണ് സസ്പെൻഷനിലേക്കു നയിച്ചത്. ഇത് സർക്കാരിനെക്കുറിച്ച് ജനങ്ങള്‍ക്കിടയിൽ അവമതിപ്പുണ്ടാക്കിയെന്നാണു വിലയിരുത്തൽ. ഈ സാഹചര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദേശ പ്രകാരമാണ് നടപടി. നിലവിൽ ഐഎംജി ഡയറക്ടറാണ് ജേക്കബ് തോമസ്. 

അനുബന്ധ വാര്‍ത്തകള്‍

Next Article