ഇട്ടിവ ഗ്രാമപഞ്ചായത്തിനെ 23 കാരി നയിക്കും

എ കെ ജെ അയ്യര്‍
വെള്ളി, 1 ജനുവരി 2021 (11:47 IST)
കൊല്ലം: കൊല്ലം ജില്ലയിലെ ഏറ്റവും പ്രായം കുറഞ്ഞ പഞ്ചായത്ത് പ്രസിഡന്റ് എന്ന മികവോടെ സി.അമൃത എന്ന 23 കാരി ഇട്ടിവ ഗ്രാമപഞ്ചായത്തിലെ ഭരണം നിയന്ത്രിക്കും. മണലുവട്ടം വാര്‍ഡില്‍ നിന്ന് സി.പി.എം സ്ഥാനാര്‍ത്ഥിയായി വിജയിച്ച അമൃത എം.ഏ സോഷ്യോളജി പാസായി ജോലിക്കായി കാത്തിരിക്കെയാണ് പുതിയ സ്ഥാനം ഏറ്റെടുക്കേണ്ടിവന്നത്.
 
പട്ടികജാതി വനിതാ സംവരണമാണ് ഇക്കുറി ഇവിടത്തെ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തിലേക്ക് അമൃത എത്താന്‍ മറ്റൊരു കാരണം. .പട്ടികജാതി വാര്‍ഡില്‍ സി.പി.എം സ്ഥാനാര്‍ഥി പരാജയപ്പെട്ടു. തുടര്‍ന്നാണ് ജനറല്‍ വാര്‍ഡില്‍ നിന്ന് വിജയിച്ച പട്ടികജാതി വിഭാഗത്തില്‍ പെട്ട അമൃതയെ പ്രസിഡന്റാകാന്‍ പാര്‍ട്ടി തീരുമാനമായത്. ഇട്ടിവ തുടയന്നൂര്‍ വാഴവിള വീട്ടില്‍ വിക്രമന്‍  - ചന്ദ്രവല്ലി ദമ്പതികളുടെ മകളാണ് അമൃത.  

അനുബന്ധ വാര്‍ത്തകള്‍

Next Article