കണ്ണൂരില്‍ 58 ഗ്രാമപഞ്ചായത്തുകള്‍ എല്‍ഡിഎഫ് ഭരണത്തില്‍

എ കെ ജെ അയ്യര്‍

വ്യാഴം, 31 ഡിസം‌ബര്‍ 2020 (20:21 IST)
കണ്ണൂര്‍: തദ്ദേശഭരണ സ്ഥാപനങ്ങളിലേക്കുള്ള വോട്ടെടുപ്പ് ഫലം വന്നപ്പോള്‍ തന്നെ കണ്ണൂര്‍ ജില്ലയിലെ പല പഞ്ചായത് വാര്‍ഡുകളിലും എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥികള്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ഇതിനൊപ്പം നിരവധി പഞ്ചായത്തുകളില്‍ എല്‍.ഡി.എഫ് ഭരണം ഉറപ്പാക്കിയിരുന്നു. എന്നാല്‍ പ്രസിഡന്റ് സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പ് കൂടി പൂര്‍ത്തിയായപ്പോള്‍ ജില്ലയില്‍ ഒട്ടാകെ എല്‍.ഡി.എഫിന്റെ ഭരണ ലീഡ് ഉയര്‍ന്ന 58  ഗ്രാമ പഞ്ചായത്തുകളില്‍ ഉറപ്പായി. അതെ സമയം യു.ഡി.എഫിന് 13  ഗ്രാമ പഞ്ചായത്തുകളില്‍ മാത്രമാണ് ഭരണം ലഭിച്ചത്.
 
ഇതിനൊപ്പം ബ്ലോക്ക് പഞ്ചായത്തുകളിലാവട്ടെ ആകെയുള്ള പതിനൊന്നു സീറ്റുകളില്‍ പത്തെണ്ണവും എല്‍.ഡി.എഫ് തൂത്തുവാരി ഭരണത്തിലെത്തി. ഭാഗ്യവും ജില്ലയില്‍ എല്‍.ഡി.എഫിനൊപ്പം നിന്ന്. ഇരിക്കൂറില്‍ ഇരു മുന്നണികളും ഏഴു സീറ്റുകള്‍ വീതം നേടി സമനിലയിലായിരുന്നു. ഇവിടെയും എല്‍.ഡി.എഫിന് പ്രസിഡന്റ് സ്ഥാനം ലഭിച്ചപ്പോള്‍ യു.ഡി.എഫിന് വൈസ് പ്രസിഡന്റ് സ്ഥാനമാണ് ലഭിച്ചത്. ഇരിക്കൂര്‍ ബ്ലോക്ക്, കൊട്ടിയൂര്‍, ആറളം പഞ്ചായത്തുകളിലും ഭാര്യം എല്‍.ഡിഎഫിനൊപ്പമാണ് നിന്നത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍