ചാരക്കേസ്: ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ഹൈക്കോടതി

Webdunia
തിങ്കള്‍, 20 ഒക്‌ടോബര്‍ 2014 (15:04 IST)
ഐഎസ്ആര്‍ഒ ചാരക്കേസിലെ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെ  നടപടി വേണ്ടെന്ന സര്‍ക്കാര്‍ തീരുമാനം ഹൈക്കോടതി റദ്ദാക്കി. കേസ് അന്വേഷിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണമെന്നും. ഈ വിഷയത്തില്‍ സര്‍ക്കാരെടുത്ത നടപടികള്‍ പുനഃപരിശോധിച്ച് മൂന്ന് മാസത്തിനകം തീരുമാനം അറിയിക്കണമെന്നും ഹൈക്കോടതി വ്യക്തമാക്കി.

ചാരക്കേസില്‍ ആരോപണ വിധേയനായ നമ്പി നാരായണന്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതി സര്‍ക്കാരിനെതിരെ രംഗത്ത് എത്തിയത്. ഐഎസ്ആര്‍ഒ ചാരക്കേസ് നടപടി ആവശ്യമില്ലെന്ന സര്‍ക്കാര്‍ തീരുമാനം നിയമവാഴ്ച്ചയ്ക്ക് ചേര്‍ന്നതല്ല. അതിനാല്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണ്ടെന്ന തീരുമാനം അംഗീകരിക്കാന്‍ കഴിയുന്നതല്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.

ഐഎസ്ആര്‍ഒ ചാരക്കേസ് അന്വേഷിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണ്ടെന്ന് 2011ലാണ് സര്‍ക്കാര്‍ തീരുമാനിച്ചത്. തുടര്‍ന്നാണ് നമ്പി നാരായണന്‍ കോടതിയെ സമീപിച്ചത്. നമ്പി നാരായണന്‍ ഉള്‍പ്പെടെയുള്ളവര്‍ കേസില്‍ പ്രതികളല്ലെന്ന് നേരത്തേ തെളിയിക്കപ്പെട്ടിരുന്നു.

ചാരക്കേസ് കൂടുതല്‍ അന്വേഷിച്ചത് സിബിഐ ആണ്, കേരളത്തിലെ ഉദ്യോഗസ്ഥര്‍ക്ക് വളരെ കുറച്ച് സമയം മാത്രമേ അന്വേഷണത്തിന് ലഭിച്ചുള്ളൂ. ഈ കാരണം ചൂണ്ടിക്കാട്ടിയാണ് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരായ നടപടി റദ്ദാക്കിയത്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.