ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് ഇസ്ലാമി സ്റ്റേറ്റ് ഭീകര സംഘടനയുമായി ബന്ധം സ്ഥാപിച്ചതിനു ശേഷം കേരളത്തിലേക്ക് മടങ്ങിയവരേക്കുറിച്ച് കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സി അന്വേഷിക്കുന്നു. സംസ്ഥാന ഇന്റലിജന്‍സും ഇതേവിഷയത്തില്‍ അന്വേഷണം നടത്തുന്നുണ്ട്. കഴിഞ്ഞ ഏപ്രില്‍, മെയ് മാസങ്ങളിലായാണ് ഇവര്‍ കേരളത്തില്‍ തിരികെ എത്തിയതെന്നാണ് ഇന്റലിജന്‍സ് വിഭാഗങ്ങള്‍ക്ക് ലഭിച്ച വിവരം.
നേരത്തെ ഐഎസ് ബന്ധത്തേത്തുടര്‍ന്ന് യുഎഇ നാടുകടത്തിയ മലയാളികളെ ചോദ്യം ചെയ്തതില്‍ നിന്നാണ് വിവരങ്ങള്‍ ഇന്റലിജന്‍സിനു ലഭിച്ചത്. കോഴിക്കോട്, മലപ്പുറം ജില്ലകളില്‍നിന്നുള്ളവരാണ് ഇവരെന്നാണ് റിപ്പോര്‍ട്ടുകള്‍. ചിലരെ രഹസ്യാന്വേഷണ വിഭാഗം നിരീക്ഷിക്കുന്നുണ്ട്.
പ്രധാനമന്ത്രിയുടെ യു.എ.ഇ സന്ദര്‍ശനത്തിനു ശേഷം ഇരുരാജ്യങ്ങളുമായുള്ള നയതന്ത്രബന്ധം മെച്ചപ്പെട്ടിട്ടുണ്ട്. തുടര്‍ന്നാണ് ഐ.എസുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്നവരുടെ വിവരങ്ങള്‍ ഇന്ത്യക്ക് ലഭ്യമായിത്തുടങ്ങിയത്. ഇത്തരത്തില്‍ വിവരംലഭിച്ചതിനെത്തുടര്‍ന്നാണ് കോഴിക്കോട് സ്വദേശിക്കെതിരെ കരിപ്പൂര്‍ പോലീസ് കഴിഞ്ഞദിവസം കേസ് രജിസ്റ്റര്‍ചെയ്തത്.