കതിരൂര്‍ മനോജ് വധക്കേസ് അന്വേഷിക്കുന്നത് മാര്‍ക്സിസ്റ്റ് വിരുദ്ധ അപസ്മാരം ബാധിച്ചവരാണെന്ന് സിപിഎം നേതാവ് ഇ പി ജയരാജന്‍. ഒഞ്ചിയം പോലെ കഥ മെനയാനാണ് അന്വേഷണ ഉദ്യോഗസ്ഥരായ ജോഷി ചെറിയാനെയും കെ വി സന്തോഷ് കുമാറിനെയും നിയമിച്ചത്.
ഇവരെ അന്വേഷണസംഘത്തിലുള്‍പ്പെടുത്തിയത് സിപിഎമ്മിനെതിരേ അന്വേഷണം തിരിച്ചുവിടാനാണെന്നും അദ്ദേഹം ആരോപിച്ചു. ടിപി വധക്കേസിലേത് പോലെ ഇവര്‍ ഇപ്പോള്‍ കഥകള്‍ മെനയുകയാണ്. സിപിഎമ്മുകാരെ ചോദ്യം ചെയ്ത് വ്യാജ മൊഴിയാണ് രേഖപ്പെടുത്തുന്നതെന്നും അദ്ദേഹം പറഞ്ഞു