മുന്‍മന്ത്രി കെ ബാബുവിന്റെ അനധികൃതസ്വത്ത് സംബന്ധിച്ച് അന്വേഷണം തുടരുന്നു; മകളുടെ പേരിലുള്ള ലോക്കറില്‍ നിന്ന് 117 പവന്‍ ആഭരണങ്ങള്‍ കണ്ടെടുത്തു

Webdunia
ചൊവ്വ, 6 സെപ്‌റ്റംബര്‍ 2016 (09:10 IST)
മുന്‍മന്ത്രി കെ ബാബുവിന്റെ അനധികൃതസ്വത്ത് സമ്പാദനം സംബന്ധിച്ച് അന്വേഷണം തുടരുന്നു. അന്വേഷണത്തിന്റെ ഭാഗമായി കഴിഞ്ഞദിവസം വെണ്ണലയിലെ പഞ്ചാബ് നാഷണല്‍ ബാങ്ക് ശാഖയില്‍ അന്വേഷണം നടത്തി. ബാബുവിന്റെ മകള്‍ ഐശ്വര്യയുടെ പേരിലുള്ള ബാങ്ക് ലോക്കറില്‍ നിന്ന് 117 പവന്‍  സ്വര്‍ണാഭരണങ്ങള്‍ കണ്ടെടുത്തു. ഏകദേശം 25 ലക്ഷം രൂപ വിലമതിക്കുന്നതാണ് ഇത്.
 
ജോയിന്റ് അക്കൌണ്ട് ഉടമയും ഐശ്വര്യയുടെ ഭര്‍ത്താവുമായ വിപിന്റെ സാന്നിധ്യത്തിലായിരുന്നു വിജിലന്‍സ് ലോക്കര്‍ തുറന്നത്. സ്വര്‍ണാഭരണങ്ങള്‍ ലോക്കറില്‍ വെച്ചു തന്നെ സീല്‍ ചെയ്തു. രണ്ടുവര്‍ഷം മുമ്പായിരുന്നു ഐശ്വര്യയുടെ വിവാഹം. അന്ന് ബാബു നല്കിയതാണ് ഈ സ്വര്‍ണാഭരണങ്ങള്‍ എന്നാണ് അന്വേഷണസംഘത്തിന്റെ നിഗമനം. എന്നാല്‍, മകളുടെ വിവാഹത്തിനായി ബാങ്ക് വായ്‌പകള്‍ എടുത്തതായി രേഖകളില്ല.
Next Article