അശ്ലീലചിത്രം പകര്‍ത്തി നല്‍കിയ ഇന്‍റര്‍നെറ്റ് കഫേ ഉടമ പിടിയില്‍

Webdunia
തിങ്കള്‍, 7 ജൂലൈ 2014 (15:29 IST)
സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കും മറ്റും അശ്ലീല ചിത്രങ്ങള്‍ അടങ്ങിയ സിഡിയും മറ്റും നല്‍കിയതിനും പകര്‍ത്തി നല്‍കിയ ഇന്‍റര്‍നെറ്റ് കഫേ ഉടമ പിടിയില്‍. ശ്രീകാര്യത്ത് ഇന്‍റര്‍നെറ്റ് കഫേ നടത്തുന്ന ശ്രീകാര്യം ഗാന്ധിപുരം ജോണ്‍ നിവാസില്‍ അഭിലാഷിനെയാണ്‌ ശ്രീകാര്യം പൊലീസിന്‍റെ സഹായത്തോടെ അധികൃതര്‍ പിടികൂടിയത്.
 
ആന്‍റി പൈറസി സെല്‍ സൂപ്രണ്ട് വര്‍ഗീസിനു ലഭിച്ച രഹസ്യ സന്ദേശത്തെ തുടര്‍ന്നാണു റെയ്ഡ് നടത്തി പ്രതിയെ കുടുക്കിയത്. ഇത്തരം നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവരെ കര്‍ശനമായി നിയന്ത്രിക്കുന്നതിനായി വരും ദിനങ്ങളില്‍ റെയ്ഡ് നടത്താന്‍ ക്രൈം ബ്രാഞ്ച് എഡിജിപി ആനന്ദ കൃഷ്ണന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും വര്‍ഗീസ് അറിയിച്ചു. 
 
പ്രതിയായ അഭിലാഷില്‍ നിന്ന് നിരവധി അശ്ലീല ചിത്രങ്ങള്‍ അടങ്ങിയ സിഡികളും ഇവ പകര്‍ത്തി നല്‍കുന്നതിനായി ഉപയോഗിക്കുന്ന കാര്‍ഡ് റീഡറുകള്‍, കമ്പ്യൂട്ടര്‍ ഉപകരണങ്ങള്‍ എന്നിവയും പിടിച്ചെടുത്തു.