സിനിമാ നടനും ചാലക്കുടി എംപൊയുമായ ഇന്നസെന്റ് ചലച്ചിത്ര താരസംഘടനയുടെ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് രാജിവയ്ക്കാന്‍ ഒരുങ്ങുന്നു. ലോക്സ്ഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതിനാല്‍ പൂര്‍ണ്ണമായും സിനിയ്ക്കു വേണ്ടി സമയം നീക്കി വയ്ക്കാന്‍ കഴിയാത്തതാണ് രാജി വയ്ക്കാന്‍ കാരണമായി പറയുന്നത്. എന്നാല്‍ പകരം ആരായിരിക്കും എന്ന് ഇന്നസെന്റ് വെളിപ്പെടുത്തിയില്ല.
അടുത്ത ദിവസങ്ങള്‍ക്കുള്ളില്‍തന്നെ സംഘടനയുടെ ഭാരവാഹിത്വത്തില്‍ നിന്ന് ഒഴിയുമെങ്കിലും സിനിമയില്‍ നിന്നോ സംഘടനയില്‍ നിന്നോ പൂര്‍ണ്ണമായും മാറിനില്‍ക്കില്ലെന്ന് ഇന്നസെന്റ് പറഞ്ഞു.
ഇന്നസെന്റിനു പകരക്കാരനായി ഇടവേള ബാബു അമ്മയുടെ പ്രസിഡന്റാകുമെന്ന് വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ ഇതു സംബന്ധിച്ച് സംഘടന ഔദ്യോഗികമായി പ്രതികരിച്ചിരുന്നില്ല. സംഘടനാ തെരഞ്ഞെടുപ്പ് നടത്തി വേണം പുതിയ പ്രസിഡന്റിനെ തെരഞ്ഞെടുക്കാന്‍.