കണിമംഗലത്ത് മോഷ്ടാക്കളുടെ ആക്രമണത്തില്‍ പരുക്കേറ്റ ഗൃഹനാഥന്‍ മരിച്ചു

Webdunia
വ്യാഴം, 20 നവം‌ബര്‍ 2014 (14:12 IST)
കണിമംഗലത്ത് മോഷ്ടാക്കളുടെ ആക്രമണത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന ഗൃഹനാഥന്‍ മരിച്ചു.കണിമംഗലം കൈതക്കാടന്‍ വിന്‍സെന്റാണ്ണ് മരിച്ചത്. തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ഇന്ന് രാവിലെയായിരുന്നു അന്ത്യം.

ബുധനാഴ്ച രാത്രിയാണ് വിന്‍സെന്റിന്റെ വീട്ടില്‍ മോഷണം നടക്കുന്നത്.
വിന്‍സെന്റിനേയും ഭാര്യ ലില്ലിയേയും മോഷ്ടാക്കള്‍ ആക്രമിച്ച് കീഴ്‌പ്പെടുത്തി കെട്ടിയിട്ട ശേഷമാണ് മുഖം മൂടി ധരിച്ചെത്തിയ അഞ്ചഗ സംഘം മോഷണം നടത്തിയത്. മോഷ്ടാക്കളിളുടെ മര്‍ദ്ദനത്തെത്തുടര്‍ന്ന് വിന്‍സന്റിന് മുഖത്തും തലക്കും സാരമായ പരുക്കേറ്റിരുന്നു. നാട്ടുകാരും പൊലീസും ചേര്‍ന്നാണ് ഇവരെ ആശുപത്രിയിലെത്തിച്ചത്.
 മോഷ്ടാക്കള്‍ 10 പവനും 50000 രൂപയുമാണ് വിന്‍സെന്റിന്റെ വീട്ടില്‍ നിന്നും കവര്‍ന്നത്.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും പിന്തുടരുക.