സംസ്ഥാനത്തെ ഐടി മേഖലയില്‍ പത്തിലൊന്ന് വികസനം പോലും നടന്നിട്ടില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഐടിയോടും കംപ്യൂട്ടറിനോടും മുന്‍കാലങ്ങളില്‍ പുറംതിരിഞ്ഞു നിന്നത് കേരളത്തെ മറ്റ് സംസ്ഥാനങ്ങളുടെ പിന്നിലാക്കി. എന്നാല്‍ വിഷയത്തില്‍ തിരിച്ചറിവ് ഉണ്ടായതിന് ശേഷം സംസ്‌ഥാനം കുതിപ്പ് നടത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഐടി മേഖലയില്‍ ഇനിയും മുന്നോട്ട് പോകാനുണ്ട്. ഈ സാഹചര്യത്തില്‍ എഞ്ചിനിയറിങ് പഠനത്തില്‍ സാങ്കേതിക സംരംഭകത്വം ഉള്‍പ്പെടുത്തും. സാങ്കേതിക സംരംഭകത്വം ബിടെക് കോഴ്‌സില്‍ ഉള്‍പ്പെടുത്താനാണ് പദ്ധതിയെന്നും കൊച്ചിയില്‍ കെഎസ്‌ആര്‍ടിസിയുടെ യെസ് കാന്‍ 2015 ഉദ്‌ഘാടനം ചെയ്യവെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു.