മഞ്ഞപിത്തത്തിന്റെ ലക്ഷണമാണെന്ന് പറഞ്ഞാണ് ഇന്ദുലേഖ അമ്മയെ ആശുപത്രിയിലെത്തിച്ചത്. ആശുപത്രിയില്‍ ചികിത്സയിലിരിക്കെ രുഗ്മിണി മരിച്ചു. ചികിത്സയ്ക്കിടെ ദേഹത്ത് വിഷാംശം ഉള്ളതായി ഡോക്ടര്‍മാര്‍ക്ക് സംശയം തോന്നിയിരുന്നു. പിന്നീട് പോസ്റ്റ്മോര്‍ട്ടത്തിലാണ് ഇക്കാര്യം തെളിഞ്ഞത്. ഇതിനു പുറമേ അമ്മയെ മകള്‍ കൊന്നതാകാമെന്ന് അച്ഛന്‍ പൊലീസില്‍ സംശയം പ്രകടിപ്പിക്കുകയും ചെയ്തു. അച്ഛനും അമ്മയും രണ്ട് പെണ്‍ മക്കളും അടങ്ങുന്നതാണ് കുടുംബം.
ഇന്ദുലേഖയുടെ ഫോണ്‍ പരിശോധിച്ചതും പൊലീസ് ഞെട്ടി. ഇന്ദുലേഖയുടെ ഫോണിലെ ഗൂഗിള്‍ സെര്‍ച്ച് ഹിസ്റ്ററിയാണ് പൊലീസിനു തുമ്പായത്. വിഷം കഴിച്ചാല്‍ ഒരാള്‍ക്കുണ്ടാകുന്ന മാറ്റങ്ങള്‍, മനുഷ്യജീവന്‍ അപഹരിക്കാന്‍ സാധ്യതയുള്ള വിഷ വസ്തുക്കള്‍ ഏതൊക്കെ തുടങ്ങി നിരവധി കാര്യങ്ങളാണ് ഇന്ദുലേഖ ഗൂഗിളില്‍ സെര്‍ച്ച് ചെയ്തിട്ടുള്ളത്. ഇതേ തുടര്‍ന്നുള്ള വിശദമായ ചോദ്യം ചെയ്യലിനൊടുവിലാണ് ഇന്ദുലേഖ കുറ്റം സമ്മതിച്ചത്.