മഞ്ഞ് കാർഡുടമകൾക്കായിരുന്നു ആദ്യ രണ്ട് ദിവസങ്ങളിൽ (ഓഗസ്റ്റ് 23, 24) കിറ്റ് വിതരണം ചെയ്തത്. ഇന്ന് മുതൽ മൂന്ന് ദിവസം (ഓഗസ്റ്റ് 25, 26, 27) പിങ്ക് കാർഡുടമകൾക്കാണ് കിറ്റ് നൽകുന്നത്. 29,30,31 തീയതികളിൽ നീല കാര്‍ഡുടമകൾക്കും സെപ്റ്റംബര്‍ 1,2,3 തീയതികളിൽ വെള്ള കാർഡുകാർക്കും ഭക്ഷ്യകിറ്റുകൾ വിതരണം ചെയ്യും. ഈ തീയതികളിൽ വാങ്ങാൻ സാധിക്കാത്തവർക്ക് അടുത്തമാസം 4,5,6,7 തീയതികളിൽ ഓണക്കിറ്റ് വാങ്ങാൻ അവസരമുണ്ട്. ഇത് ഏത് റേഷൻ കടകളിൽ നിന്നും വാങ്ങാനായി സാധിക്കും.