ഇസ്രായേലിൽ പോയ മറ്റൊരു സംഘത്തിലെ സ്ത്രീകളുൾപ്പടെ 6 പേർ മുങ്ങിയെന്ന് ഡിജിപിക്ക് പരാതി

ബുധന്‍, 22 ഫെബ്രുവരി 2023 (15:15 IST)
ഇസ്രായേലിലേക്ക് ആധുനിക കൃഷിരീതികളെ പറ്റി പഠിക്കാൻ കേരളത്തിൽ നിന്നും പോയ സംഘത്തിൽ നിന്ന് കാണാതായ ഇരിട്ടി സ്വദേശി ബിജു കൂര്യനെ നാട്ടിലെത്തിക്കാൻ ശ്രമം തുടരുന്നതിനിടെ ഇസ്രായേലിലേക്ക് പോയ മറ്റൊരു സംഘത്തിലെ സ്ത്രീകളുൾപ്പടെ 6 പേരെ കൂടി കാണാതായതായി ഡിജിപിക്ക് പരാതി.
 
നാലാഞ്ചിറയിലെ പുരോഹിതനൊപ്പം തീർഥാടനത്തിന് പോയവരെയാണ് കാണാതായത്. ഇവർ 50 വയസിന് മുകളിലുള്ളവരാണെന്നും ആറു പേരിൽ അഞ്ചുപേരും സ്ത്രീകളാണെന്നും പരാതി നൽകിയ ഫാ ജോർജ് ജോഷ്വാ പറഞ്ഞു.ഫെബ്രുവരി 8നായിരുന്നു യാത്ര പോയത്. കാണാതായവരിൽ മൂന്നു പേർ തിരുവനന്തപുരം സ്വദേശികളും രണ്ടു പേർ കൊല്ലം കുണ്ടറ സ്വദേശികളുമാണ്. ഒരാൾ വർക്കലയിൽ താമസിക്കുന്ന ഇടുക്കി സ്വദേശിനിയുമാണ്. സൂക്ഷിക്കാനേൽപ്പിച്ച പാസ്പോർട്ടുകൾ തിരികെ വാങ്ങാതെയാണ് ഇവർ മുങ്ങിയതെന്ന് ഫാദർ പറഞ്ഞു.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍