പതിനഞ്ചാം വയസിൽ വീടുവിട്ടിറങ്ങി, അമ്മയെ കാണുന്നത് 9 വർഷത്തിന് ശേഷം, ഇത് മുംബൈ ഇന്ത്യൻസ് താരത്തിൻ്റെ കഥ

വെള്ളി, 5 ഓഗസ്റ്റ് 2022 (16:15 IST)
ഐപിഎല്ലിൽ കളിക്കുക എന്നത് ഇന്ന് ഏതൊരു യുവക്രിക്കറ്റ് താരത്തിൻ്റെയും സ്വപ്നമാണ്. ഇന്ത്യൻ ജേഴ്സി അണിയുക എന്ന വലിയ ലക്ഷ്യത്തിൻ്റെ ചവിട്ടുപടിയായാണ് യുവതാരങ്ങൾ ഐപിഎല്ലിനെ കാണുന്നത്. ഐപിഎല്ലിലെ ഒറ്റ മികച്ച സീസണിലൂടെ അത്തരത്തിൽ ഇന്ത്യൻ ടീമിൽ ഇടം നേടിയ താരങ്ങളും നിരവധിയാണ്. ഐപിഎൽ 2022ൽ മുംബൈ ഇന്ത്യൻസിന് വേണ്ടി അരങ്ങേറിയ കുമാർ കാർത്തികേയയും അത്തരത്തിലുള്ളൊരു യുവതാരമാണ്.
 
കഴിഞ്ഞ ഐപിഎൽ സീസണിൽ മുംബൈയ്ക്കായി മികച്ച പ്രകടനം കാഴ്ചവെച്ച കാർത്തികേയ പക്ഷേ ഇപ്പോൾ വാർത്തകളിൽ നിറയുന്നത് അദ്ദേഹം പങ്കുവെച്ച ഒരു ട്വീറ്റിലൂടെയാണ്. കഴിഞ്ഞ ദിവസമാണ് താരം അമ്മയോടൊപ്പം നിൽക്കുന്ന ഒരു ചിത്രം സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചത്. ചിത്രത്തിന് കീഴിൽ 9 വർഷത്തിനും 3 മാസത്തിനും ശേഷമാണ് താൻ അമ്മയെ കാണുന്നതെന്നും ഈ സന്തോഷത്തിന് അതിരില്ലെന്നും താരം കുറിച്ചിരുന്നു.
 

Met my family and mumma ❤️ after 9 years 3 months . Unable to express my feelings

 

കുട്ടിക്കാലം മുതലെ ക്രിക്കറ്റ് ഒരു ഭ്രാന്തായി കൊണ്ടുനടന്നിരുന്ന കാർത്തികേയ ക്രിക്കറ്റ് കളിക്കാരനാകാൻ വേണ്ടി 15 വയസിൽ വീടുവിട്ടിറങ്ങി.തൻ്റെ സമപ്രായക്കാർ പഠിച്ച് ഒരു ജോലി സ്വന്തമാക്കാൻ ശ്രമിക്കുമ്പോൾ ക്രിക്കറ്റ് സ്വപ്നങ്ങൾക്ക് പിന്നാലെ പോയി ഒരു ഫാക്ടറിയിൽ കാർത്തികേയ കൂലിപ്പണി ചെയ്തു.ആ പൈസ ഉപയോഗിച്ചികൊണ്ടായിരുന്നു കാർത്തികേയയുടെ ക്രിക്കറ്റ് പരിശീലനം.
 
കഴിഞ്ഞ ഐപിഎല്ലിൽ പരിക്കേറ്റ മുഹമ്മദ് അർഷാദ് ഖാന് പകരക്കാരനായെത്തിയ കാർത്തികേയ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്.കാർത്തികേയയുടെ പിതാവ് ശ്യാം നാഥ് സിംഗ് ഝാൻസി പൊലീസിൽ കോൺസ്റ്റബിളാണ്. നിലവിൽ കാൺപൂരിലാണ് ശ്യാംനാഥ് സിംഗിന്റെ കുടുംബം താമസിക്കുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍