അഭിലാഷ് ടോമിയെ ന്യൂ ആംസ്റ്റർഡാം ദ്വീപിലെ ആശുപത്രിയിലെത്തിച്ചു, ചികിത്സ തുടങ്ങി; ആരോഗ്യസ്ഥിതി മോശമല്ലെന്ന് ഇന്ത്യൻ നാവികസേന

Webdunia
ബുധന്‍, 26 സെപ്‌റ്റംബര്‍ 2018 (07:28 IST)
ഗോള്‍ഡന്‍ ഗ്ലോബ് റേസിനിടെ അപകടത്തില്‍പ്പെട്ട ഇന്ത്യന്‍ നാവികന്‍ അഭിലാഷ് ടോമിയെ ചികിത്സയ്ക്കായി ന്യൂ ആംസ്റ്റർഡാം ദ്വീപിലെ ആശുപത്രിയിലെത്തിച്ചു. ചികിത്സ തുടങ്ങിയതായും അഭിലാഷിന്റെ ആരോഗ്യസ്ഥിതി മോശമല്ലെന്നും ഇന്ത്യൻ നാവികസേന അറിയിച്ചു. അദ്ദേഹം ആഹാരം കഴിക്കുകയും സംസാരിക്കുകയും ചെയ്യുന്നുണ്ട്. -സേന പറഞ്ഞു. 
 
ഇന്നലെ രാവിലെ 9.30 ഓടെയാണ് അഭിലാഷ് ടോമിയുമായുള്ള ഫ്രഞ്ച് മൽസ്യബന്ധനക്കപ്പലായ ‘ഒസിരിസ്’ ദ്വീപിലെത്തിയത്. അഭിലാഷിനൊപ്പം മത്സരിച്ച ഐറിഷുകാരന്‍ ഗ്രെഗര്‍ മക്‌ഗെക്കിനേയും ആംസ്റ്റര്‍ഡാം ദ്വീപിലെത്തിച്ചിട്ടുണ്ട്. അഭിലാഷിന് പരിക്കേറ്റതോടെ രക്ഷിക്കാനായി ഗ്രെഗര്‍ റേസില്‍ നിന്ന് പിന്മാറുകയായിരുന്നു. 
 
ആരോഗ്യസ്ഥിതി പരിശോധിച്ചശേഷം മാത്രമേ ഓസ്ട്രേലിയയിലേക്കാണോ മൗറീഷ്യസിലേക്കാണോ  അഭിലാഷ് ടോമിയെ കൊണ്ടുപോകേണ്ടതെന്നതിന് തീരുമാനമാകൂ. തിങ്കളാഴ്‌ച ഉച്ചയോടെയായിരുന്നു പട്രോളിങ് കപ്പലായ ഓസിരിസ് അഭിലാഷിനെ രക്ഷപ്പെടുത്തിയത്.

അനുബന്ധ വാര്‍ത്തകള്‍

Next Article