കോളേജിൽ നിന്ന് യൂണിവേഴ്‌സിറ്റി യൂണിയൻ കൗണ്സിലറായി വിജയിച്ച അനഘയുടെ പേര് മാറ്റി എസ്.എഫ്.ഐ ഏരിയാ സെക്രട്ടറിയായ വൈശാഖിന്റെ പേരുൾപ്പെടുത്തി സർവകലാശാലയ്ക്ക് പട്ടിക സർപ്പിച്ചു എന്നാണു കേസ്. ഇതുമായി ബന്ധപ്പെട്ടു വ്യാജരേഖ ചമയ്ക്കൽ, വിശ്വാസ വഞ്ചന, ആൾമാറാട്ടം എന്നീ കുറ്റങ്ങൾ ചുമത്തിയാണ് പോലീസ് കേസെടുത്തിരിക്കുന്നത്.