കഞ്ചിക്കോട്ട് വ്യാജമദ്യം കഴിച്ച് അഞ്ച് പേര്‍ മരിച്ചു

എ കെ ജെ അയ്യര്‍

ചൊവ്വ, 20 ഒക്‌ടോബര്‍ 2020 (09:58 IST)
പാലക്കാട്: പാലക്കാട്ടെ കഞ്ചിക്കോട്ട് വ്യാജമദ്യം കഴിച്ച് അഞ്ചു പേര്‍ മരിച്ചു. കഞ്ചിക്കോട് പുതുശേരി പഞ്ചായത്തിലെ ചെല്ലക്കാവ് പയറ്റുകാവിലാണ് രണ്ട് ദിവസങ്ങളിലായി വ്യാജമദ്യം കഴിച്ച അഞ്ചു പേര്‍ മരിച്ചത്. തമിഴ്നാട്ടില്‍ നിന്നെത്തിച്ച വ്യാജമദ്യമാണ് ദുരന്തം വൃത്തിയതെന്ന് അധികാരികള്‍ അറിയിച്ചു.
 
മൂന്നു സ്ത്രീകള്‍ ഉള്‍പ്പെടെ ഒമ്പതു പേരെ പാലക്കാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം കോളനിയിലെ അയ്യപ്പന്‍, ശിവന്‍, രാമന്‍ എന്നിവരാണ് മരിച്ചത്. തുടര്‍ന്ന് വൈകിട്ടോടെ മറ്റൊരു അയ്യപ്പനും മൂര്‍ത്തിയും മരണമടഞ്ഞു. മദ്യത്തില്‍ സ്പിരിറ്റോ സാനിറ്റൈസറോ കലര്‍ത്തിയാവാം ഇവര്‍ മദ്യം ഉപയോഗിച്ചതെന്ന് സംശയമുണ്ട്. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍