പാലക്കാട് വാഹനപരിശോധനയ്ക്കിടെ മൂന്നരക്കിലോ സ്വര്‍ണം പിടികൂടി

ശ്രീനു എസ്

വ്യാഴം, 27 ഓഗസ്റ്റ് 2020 (15:26 IST)
പാലക്കാട് വാഹന പരിശോധനയ്ക്കിടെ മീനാക്ഷിപുരം ചെക്ക്പോസ്റ്റില്‍ മൂന്നരക്കിലോ സ്വര്‍ണം പിടികൂടി. ആലത്തൂര്‍ അഞ്ചു മൂര്‍ത്തി മംഗലം സ്വദേശികളായ സതീഷ്, ക്രിജേഷ് എന്നിവരെ എക്‌സൈസ് സംഘം അറസ്റ്റുചെയ്തു. ബിസ്‌കറ്റുകളുടെയും ആഭരണങ്ങളുടെയും രൂപത്തിലായിരുന്നു സ്വര്‍ണം. ഇവരില്‍ നിന്ന് ആറുലക്ഷം രൂപയും പിടികൂടിയിട്ടുണ്ട്. 
 
പൊള്ളാച്ചിയില്‍ നിന്നും കടത്തി കൊണ്ടുവന്ന സ്വര്‍ണവും പണവും കസ്റ്റംസിന് കൈമാറിയിട്ടുണ്ട്. എക്‌സൈസ് ഇന്‍സ്പെക്ടര്‍ സി പി.മധു, പ്രിവന്റീവ് ഓഫീസര്‍ ജെ. ആര്‍.അജിത്, സിവില്‍ എക്‌സൈസ് ഓഫീസര്‍ സുരേഷ് എന്നിവരാണ് സ്വര്‍ണം പിടികൂടിയത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍