മൂന്നാറില്‍ കാട്ടുപോത്തിന്റെ കുത്തേറ്റ് കര്‍ഷകന്‍ മരിച്ചു

ജോര്‍ജി സാം
ബുധന്‍, 6 മെയ് 2020 (15:56 IST)
കാട്ടുപോത്തിന്റെ കുത്തേറ്റ് കര്‍ഷകന്‍ മരിച്ചു. തമിഴ്‌നാട് മീനാക്ഷിപുരം സ്വദേശി മുരുകന്‍(50) ആണ് മരിച്ചത്. കുളത്താപ്പാറയിലായിരുന്നു സംഭവം. ആവശ്യസാധനങ്ങള്‍ വാങ്ങി വീട്ടിലേക്ക് പോകുന്നവഴിക്ക് കാട്ടുപോത്ത് ആക്രമിക്കുകയായിരുന്നു.
 
മൂന്നാറില്‍ രണ്ട് ഏക്കര്‍ ഏലം തോട്ടത്തിന് ഉടമയായ ഇയാള്‍ ഒന്നരമാസം മുന്‍പാണ് തോട്ടത്തിലെ ജോലികള്‍ക്കായി മൂന്നാറിലെത്തിയത്. എന്നാല്‍ കൊറോണയുടെ സാഹചര്യത്തില്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരുന്നതിനാല്‍ തിരിച്ച് നാട്ടിലേക്ക് പോകാന്‍ സാധിച്ചില്ല. മുരുകന്റെ മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനായി അടിമാലി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. 

അനുബന്ധ വാര്‍ത്തകള്‍

Next Article