വീട്ടുകാര്‍ വിളിച്ചിട്ട് ഫോണ്‍ എടുക്കുന്നില്ല; വാതില്‍ തുറന്ന് നോക്കിയപ്പോള്‍ കസേരയില്‍ ഇരിക്കുന്ന നിലയില്‍ മൃതദേഹം !

Webdunia
തിങ്കള്‍, 24 ജൂലൈ 2023 (10:49 IST)
ഇടുക്കിയിലെ ഡെപ്യൂട്ടി തഹസില്‍ദാരെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. കരുനാഗപ്പള്ളി മുട്ടത്ത് ബംഗ്ലാവില്‍ അബ്ദുള്‍ സലാം (46) ആണ് മരിച്ചത്. ഇന്നലെ രാത്രി 10 മണിയോടെ വീടിനുള്ളില്‍ കസേരയില്‍ ഇരിക്കുന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. 
 
ചെറുതോണി പാറേമാവില്‍ വാടകയ്ക്ക് താമസിക്കുകയായിരുന്നു അബ്ദുള്‍ സലാം. ഫോണ്‍ വിളിച്ചിട്ട് എടുക്കാതെ വന്നതോടെ ബന്ധുക്കള്‍ വീട്ടുടമയെ വിവരം അറിയിച്ചു. വീട്ടുടമസ്ഥന്‍ വന്ന് നോക്കിയപ്പോള്‍ ആണ് അബ്ദുള്‍ സലാമിന്റെ മൃതദേഹം കസേരയില്‍ ഇരിക്കുന്നതായി കണ്ടത്. ഹൃദയസ്തംഭനമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. 
 
20 ദിവസം മുന്‍പാണ് അബ്ദുള്‍ സലാം ഇടുക്കിയിലേക്ക് സ്ഥലം മാറിയെത്തിയത്. മൃതദേഹം ഇടുക്കി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article