വീട്ടില്‍ ഒളിച്ചുകയറിയ രണ്ടംഗ സംഘം വീട്ടമ്മയെ കെട്ടിയിട്ടശേഷം നാലുപവനും നാലായിരം രൂപയും കവര്‍ന്നു. മാറനല്ലൂരിലെ കുരുവിന്‍മുകള്‍ ശ്രീദേവി ഭവനത്തില്‍ രാധ (49) യെയാണ് വീട്ടില്‍ കയറി വായില്‍ തുണി തിരുകി കെട്ടിയിട്ടശേഷം സ്വര്‍ണാഭരണം കവര്‍ന്നത്.
കഴിഞ്ഞ ഞായറാഴ്ച രാത്രി പുറത്തുപോയശേഷം വന്ന രാധയും മകള്‍ അശ്വതിയും 11 മണിയോടെ ഉറങ്ങാന്‍ കിടന്നു. രണ്ട് മണിക്ക് ഉണരുമ്പോള്‍ രണ്ടുപേര്‍ ചേര്‍ന്ന് മാല പൊട്ടിക്കാന്‍ ശ്രമിക്കുകയും നിലവിളിച്ചതിനെ തുടര്‍ന്ന് വായില്‍ തുണി തിരുകി കൈകളും ബന്ധിച്ചു. മാല ഊരിയശേഷം മേശയിലുണ്ടായിരുന്ന പണം പരതുന്നതിനിടെ രാധയുടെ നിലവിളികേട്ട മകള്‍ അശ്വതി തൊട്ടടുത്ത മുറിയില്‍നിന്നും എത്തുമ്പോഴേക്കും രണ്ടുപേര്‍ ഓടുന്നത് കണ്ടു.
വീട് പൊളിച്ചല്ല രണ്ടംഗ സംഘം വീടിനുള്ളില്‍ കയറിയത്. പുറത്തുനിന്നുവന്ന ഇവര്‍ക്ക് പിന്നാലെ വീട്ടില്‍ കയറി ഒളിച്ചിരുന്നു എന്നാണ് പോലീസ് നിഗമനം. പൊലീസ് ഊര്‍ജ്ജിതമായ അന്വേഷണം ആരംഭിച്ചു.