ആശുപത്രികളിൽ ഐസിയു, വെന്റിലേറ്ററുകൾ നിറയുന്നു: കേന്ദ്രസഹായത്തിനായി മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തയച്ചു

Webdunia
ബുധന്‍, 5 മെയ് 2021 (14:58 IST)
കൊവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ കേരളത്തിൽ ചികിത്സയ്‌ക്ക് കേന്ദ്രസഹായം തേടി പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ കത്തയച്ചു. ലിക്വിഡ് ഓക്‌സിജൻ,വെന്റിലേറ്ററുകൾ എന്നിവ ഉടനെ സംസ്ഥാനത്തിന് ലഭ്യമാക്കണമെന്നാണ് കത്തിലെ ആവശ്യം.
 
അതേസമയം സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമായതോടെ സർക്കാർ,സ്വകാര്യ ആശുപത്രികളിലെ ഐസി‌യു, വെന്റിലേറ്ററുകൾ നിറയുന്ന സ്ഥിതിയാണ്. സ്വകാര്യ മ്ഏഖലയിലെ 85 ശതമാനം കിടക്കകളും നിറഞ്ഞതായാണ് റിപ്പോർട്ട്. തിരുവനന്തപുരം മെഡിക്കൽ കോളേജ് ഉൾപ്പടെ സർക്കാർ ആശുപത്രികളിലും സമാനമായ സ്ഥിതിയാണുള്ളത്. രോഗവ്യാപനം ഇനിയും കുറയാത്ത പക്ഷം കേരളത്തിൽ മരണനിരക്കുയരുന്നതിന് നിലവിലെ സാഹചര്യം ഇടയാക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

അനുബന്ധ വാര്‍ത്തകള്‍

Next Article