ഒരാഴ്ചയ്ക്കിടെ രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത് 26 ലക്ഷത്തിലധികം പേര്‍ക്ക്; ചികിത്സയിലുള്ള രോഗികളുടെ എണ്ണം 34 ലക്ഷം കടന്നു

ശ്രീനു എസ്

ബുധന്‍, 5 മെയ് 2021 (12:42 IST)
ഒരാഴ്ചയ്ക്കിടെ രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത് 26 ലക്ഷത്തിലധികം പേര്‍ക്ക്. കൂടാതെ ചികിത്സയിലുള്ള രോഗികളുടെ എണ്ണം 34 ലക്ഷം കടന്നു. രാജ്യത്ത് ആകെ കൊവിഡ് ബാധിച്ചവരുടെ എണ്ണം 2,06,65,148 ആയി ഉയര്‍ന്നു. ഇതുവരെ രോഗം ബാധിച്ച് മരണപ്പെട്ടവരുടെ എണ്ണം 2,26,188 ആണ്. നിലവില്‍ രാജ്യത്തെ സജീവ കൊവിഡ് രോഗികളുടെ എണ്ണം 34,87,229 ആണ്. 16.04 കോടിയിലേറെപ്പേര്‍ ഇതുവരെ വാക്‌സിന്‍ സ്വീകരിച്ചിട്ടുണ്ട്.
 
അതേസമയം ഡല്‍ഹിയില്‍ 24 മണിക്കൂറിനിടെ 19,953 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 18,788 പേര്‍ രോഗമുക്തി നേടി. 338 പേര്‍ മരിച്ചു.ഇതോടെ രോഗികളുടെ എണ്ണം 12,32,948 ആയി. 11,24,771 പേര്‍ രോഗമുക്തി നേടി. മരണസംഖ്യ 17,752 ആയി. 90,419 പേരാണ് ചികിത്സയിലുള്ളത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍