ശ്രീപദ്മനാഭ സ്വാമി ക്ഷേത്രദര്‍ശനത്തിനെത്തിയ ചെന്നൈയില്‍ നിന്നുള്ളവര്‍ മറന്നു വച്ച എട്ടു പവന് സ്വര്‍ണ്ണാഭരണങ്ങള്‍ അടങ്ങിയ ബാഗ് പൊലീസില്‍ ഏല്‍പ്പിച്ച ഓട്ടോറിക്ഷാ ഡ്രൈവര്‍മാര്‍ മാതൃകയായി. കഴിഞ്ഞ ദിവസം ഉച്ചയോടെയായിരുന്നു സംഭവം.
ചെന്നൈയില്‍ നിന്നുള്ള സ്വാമിയും സംഘവും യാത്ര ചെയ്ത ഓട്ടോയില്‍ ബാഗ് മറന്നു വച്ചു. തമ്പാന്നൂര്‍ പ്രീ പെയ്ഡ് ഓട്ടോ സ്റ്റാന്റിലെ ഡ്രൈവര്‍മാരായ പരുത്തിക്കുഴി സ്വദേശി മുഹമ്മദ് സലീം, പൌണ്ട് കടവ് സ്വദേശി അനില്‍ കുമാര്‍ എന്നിവര്‍ ചേര്‍ന്ന് ബാഗ് തമ്പാനൂര്‍ പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു.
പിന്നീട് ഉടമയെ കണ്ടെത്തി പൊലീസ് ബാഗ് തിരിച്ചേല്‍പ്പിച്ചു. ഡ്രൈവര്‍മാരുടെ സത്യസന്ധതയെ ഏവരും പ്രകീര്‍ത്തിച്ചു.