ദേശീയ പാതയോരത്തുള്ള മദ്യശാലകൾ മാറ്റിസ്ഥാപിക്കണമെന്ന സുപ്രീംകോടതിയുടെ വിധി സംസ്ഥാന സർക്കാരിനെ വെട്ടിലാക്കിയിരിക്കുകയാണ്. മദ്യക്ഷാമം മറികടക്കാൻ സകല മാർഗങ്ങളും പയറ്റിനോക്കുകയാണ് സർക്കാർ. ബിവറേജസ് കോര്‍പ്പറേഷന്‍, കണ്‍സ്യൂമര്‍ ഫെഡ് എന്നീ വിദേശമദ്യവില്‍പ്പനശാലകള്‍ അവ പ്രവര്‍ത്തിച്ച താലൂക്കിലെവിടേക്കും മാറ്റാമെന്ന് സര്‍ക്കാര്‍ ഉത്തരവിറക്കി.