വണ്ടിപ്പെരിയാര്‍ ബാലു വധക്കേസില്‍ തുടരന്വേഷണം വേണമെന്ന സര്‍ക്കാര്‍ ആവശ്യം ഹൈക്കോടതി തള്ളി. സിപിഎം നേതാവായ എംഎം മണിയുടെ വിവാദപ്രസംഗത്തിലെ വെളിപ്പെടുത്തല്‍ അന്വേഷിക്കണമെന്നായിരുന്നു സര്‍ക്കാര്‍ ആവശ്യം.
പ്രസംഗത്തില്‍ ഒരിടത്തും ഞാനാണ് കൊന്നതെന്ന് മണി പറഞ്ഞിട്ടില്ല. മണിക്കെതിരെ വ്യക്തമായ തെളിവുകള്‍ ലഭിച്ചിട്ടില്ല.പ്രസംഗത്തില്‍ തന്നെ അയ്യപ്പദാസിനെ കൊന്നത് ഉമ്മന്‍ ചാണ്ടിയുടെ ആളുകളാണെന്നും മണി പറഞ്ഞിരുന്നു. അങ്ങനെയെങ്കില്‍ ഉമ്മന്‍ ചാണ്ടിക്കെതിരെ കേസെടുക്കാത്തത് എന്താണെന്നും കോടതി ചോദിച്ചു.
2004 ഒക്ടോബര്‍ 20നാണ് ഐഎന്‍ടിയുസി ഇടുക്കി ജില്ലാ സെക്രട്ടറിയുമായിരുന്ന ബാലു വെട്ടേറ്റ് കൊല്ലപ്പെടുന്നത്. 012ല്‍ മണക്കാട് പാര്‍ട്ടി യോഗത്തില്‍ വെച്ചായിരുന്നു എംഎം മണിയുടെ വിവാദപ്രസംഗം നടത്തിയത്.