സ്വകാര്യ ബസ്സുകളുടെ സൂപ്പര്‍ക്ലാസ് പെര്‍മിറ്റുകള്‍ പിന്‍‌വലിക്കണമെന്ന് ഹൈക്കോടതി

Webdunia
ബുധന്‍, 15 ഒക്‌ടോബര്‍ 2014 (13:57 IST)
സ്വകാര്യ ബസ്സുകളുടെ സൂപ്പര്‍ക്ലാസ് പെര്‍മിറ്റുകള്‍ പിന്‍‌വലിക്കാന്‍ സര്‍ക്കാരിന് ഹൈക്കോടതി നിര്‍ദ്ദേശം. കെഎസ്ആര്‍ടിസിയിലെ സി ഐ ടി യു യൂണിയന്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതി ഉത്തരവ്. ഉത്തരവ് പ്രകാരം കെഎസ്ആര്‍ടിസി സര്‍വീസുകള്‍ നടത്തുന്ന റൂട്ടുകളില്‍ സ്വകാര്യ ബസുകള്‍ക്ക് സൂപ്പര്‍ ക്ളാസ് പെര്‍മിറ്റ് അനുവദിച്ചത് എത്രയും വേഗം പിന്‍വലിക്കേണ്ടി വരും.

നവംബര്‍ പതിനഞ്ചിനകം ഇക്കാര്യത്തില്‍ തീരുമാനം ഉണ്ടാവണമെന്നാണ് ഹൈക്കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. ആവശ്യമെങ്കില്‍ സര്‍ക്കാരിന് പെര്‍മിറ്റുകള്‍ റദ്ദാക്കാമെന്നു പറഞ്ഞ കോടതി ഉചിതമായ നടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാരിന് സ്വാതന്ത്ര്യവും നല്‍കി.

241 സ്വകാര്യ സര്‍വീസുകളാണ് ഇപ്പോള്‍ നിരത്തില്‍ സൂപ്പര്‍ ക്ളാസ് പെര്‍മിറ്റോടെ സര്‍വീസ് നടത്തുന്നത്. ബസുകളുടെ പെര്‍മിറ്റ് കാലാവധി തീരുന്നത് അനുസരിച്ച് റൂട്ടുകള്‍ ഏറ്റെടുക്കുമെന്ന് നേരത്തെ കെഎസ്ആര്‍ടിസി ഹൈക്കോടതിയെ അറിയിച്ചിരുന്നു. നാലു വര്‍ഷത്തിനുള്ളില്‍ ഏറ്റെടുക്കല്‍ പൂര്‍ത്തിയാവുമെന്നും കെഎസ്ആര്‍ടിസി വ്യക്തമാക്കിയിരുന്നു.




മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.