ദേശീയപാത വികസനകാര്യത്തില്‍ സര്‍ക്കാരിനെതിരേ ആഞ്ഞടിച്ച് ഹൈക്കൊടതി. ദേശീയ പാതാ വികസനത്തില്‍ സര്‍ക്കാര്‍ തികഞ്ഞ പരാജയമാണെന്നാണ് കൊടതിയുടെ വിമര്‍ശനം. സ്വകാര്യപദ്ധതികള്‍ക്ക് വേഗത്തില്‍ സ്ഥലമേറ്റെടുത്തു നല്‍കുന്ന സര്‍ക്കാര്‍ എന്തുകൊണ്ടാണ് ദേശീയപാതക്കായി സ്ഥലം ഏറ്റെടുക്കാന്‍ താല്‍പ്പര്യപ്പെടാത്തെതെന്നും കൊടതി ചോദിച്ചു.
ഭരണകാര്യങ്ങള്‍ ഏറ്റെടുക്കാന്‍ കോടതിക്കാകില്ല. പ്ലസ് ടു അനുവദിച്ച ശുഷ്‌കാന്തിയും ആറന്മുള പദ്ധതിക്ക് സ്ഥലമേറ്റെടുത്ത ശുഷ്‌കാന്തിയും ദേശീയപാത വികസനത്തിനും കാണിക്കണം. കര്‍ശനമായി പറഞ്ഞുകഴിഞ്ഞാല്‍ ജുഡീഷ്യല്‍ ആക്ടിവിസിമെന്ന ആരോപണമുയരുമെന്നു കൊടതി പറയുന്നു.